ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് ബോംബെ ൈഹകോടതിയിലെ രണ്ട് ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം. മഹാരാഷ്ട്ര സര്‍ക്കാര്‍ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിക്കാനായി സുപ്രീം കോടതിക്ക് കൈമാറണം. കൂടുതല്‍ േരഖകള്‍ ഹരജിക്കാര്‍ക്ക് ഹാജരാക്കാനുണ്ടെങ്കില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
കേസിെന്റ എല്ലാ വശവും പരിഗണിക്കും.മരണം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്ര ചൂഡ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ജസ്റ്റിസ് ലോയയുടെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹരീഷ് സാല്‍വെ സര്‍ക്കാറിനു വേണ്ടി ഹാജരാകുന്നതിനെ ഹരജിക്കാരുടെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ എതിര്‍ത്തു. സാല്‍വെ അമിത്ഷാക്കുവേണ്ടി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. പൊതുപ്രവര്‍ത്തകനായ തെഹ്സിന്‍ പൂനെവാലയാണ് ഹരജിക്കാരന്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്