×

ലോങ്മാര്‍ച്ച്‌ ഉടന്‍ നടത്തേണ്ടെന്ന് വയല്‍കിളി സംഘടന

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച്‌ ഉടന്‍ നടത്തേണ്ടെന്നാണ് വയല്‍കിളി സംഘടനയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് -11 ന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തുടര്‍ സമരപരിപാടി.

കീഴാറ്റൂര്‍ ബൈപ്പാസ് സമരവുയി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. മാത്രമല്ല സി.പി.എം നേതൃത്വം വയല്‍കിളി പ്രവര്‍ത്തകരുടെ വീട്ടില്‍ പ്രത്യേകമായെത്തി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പിന്മാറ്റമെന്നാണ് കരുതുന്നത്.

ഇതിനിടെ ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി ധാരണയായതായും പറയപ്പെടുന്നുണ്ട്. വയല്‍കിളികള്‍ ശത്രുക്കളല്ലെന്ന പ്രസ്താവനയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത് വന്നതും ശ്രദ്ധേയമാണ്. കണ്ണൂര്‍ വിട്ടാല്‍ ലോങ്മാര്‍ച്ച്‌ നടത്തുക തീവ്രവാദികളായിരിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട കേരളംകീഴാറ്റൂരിലേക്ക് എന്ന സമരപാടിക്ക് ശേഷമാണ് വയല്‍കിളികള്‍ തുടര്‍ സമരങ്ങളില്‍ നിന്നും പുറകോട്ട് പോയത്. സമരം ബി.ജെ.പി അടക്കമുള്ളവര്‍ ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. ഏതായാലും സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു തന്നെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന വലിയ പ്രതിസന്ധിക്ക് താത്കാലിക ശമനമായത് സി.പി.എമ്മിന് അല്‍പ്പം ആശ്വാസമായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top