×

ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത് ; 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്താണ് ഇന്ത്യക്കുള്ളതെന്ന് പഠനഫലം.

ന്യൂഡല്‍ഹി: ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതെന്ന് പഠനഫലം. ആഗോള സാമ്ബത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്താണ് ഇന്ത്യക്കുള്ളതെന്നാണ് പഠനഫലം.

ഒരോ രാജ്യങ്ങളിലെയും വ്യക്തികളുടെ സമ്ബത്ത്, ബിസിനസ്, വരുമാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. 64,584 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി അമേരിക്കയാണ് ഒന്നാമത്. 24,803 ബില്ല്യണ്‍ ഡോളറുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.

19,522 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്തുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 919 ബില്ല്യണ്‍ ഡോളറുമായി യു.കെ നാലാം സ്ഥാനത്തും 9,660 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്തുമായി അഞ്ചാം സ്ഥാനത്തുമാണ്. ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലാണ്.

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ സമ്ബത്ത് 3,165 ഡോളറില്‍ നിന്ന് 8,230 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. 160 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പത്തു ലക്ഷം ഡോളറിന് മുകളില്‍ ആസ്തിയുള്ള 3,30,400 സമ്ബന്നര്‍ രാജ്യത്തുണ്ടെന്ന് പഠനം വ്യക്താമാക്കുന്നു.

കോടിപതികളുടെ കാര്യത്തില്‍ ഇന്ത്യ ഒമ്ബതാം സ്ഥാനത്തും അമേരിക്ക ഒന്നാമതുമാണ്. വിപണി വിഹിതം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ സൂചികയായ എംഎസ് സിഐ സൂചിക ഇക്കാലയളവില്‍ 23 ശതമാനം ഉയര്‍ന്നു. ഡൗജോണ്‍സ് സൂചിക 26 ശതമാനവും നേട്ടം കൈവരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top