×

ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണം. ഈജിപ്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 155 പേര്‍ കൊല്ലപ്പെട്ടു

കൊയ്റോ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണം. ഈജിപ്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 155 പേര്‍ കൊല്ലപ്പെട്ടു. 200 അധികം പേര്‍ക്ക് പരിക്കേറ്റു. മോസ്ക്കിനു നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടത്.

സ്ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്നു പറയുന്നു. ആക്രമണത്തിന് ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈജിപ്ത് പ്രസിഡന്റ് ഉന്നതതലയോഗം വിളിച്ചു.

നോര്‍ത്ത് സീനായ് പ്രവശ്യയിലാണു സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു വേണ്ടി മോസ്ക്കില്‍ എത്തിയവരും പ്രദേശവാസികളുമാണ് ആക്രമണത്തിന് ഇരയായത്.

സൂഫികള്‍ക്കു പ്രാധാന്യമുള്ള സ്ഥലത്താണ് ആക്രമണം നടന്നത് എന്നു റിപ്പോര്‍ട്ട് ഉണ്ട്. ഇതിനു മുമ്ബ് സീനായി ഉള്‍പ്പെടെയുള്ള ഈജിപ്ത്തിന്റെ മറ്റു പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ 100 അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top