ലിപ് ലോക്ക് സീനുകള്‍ക്കെതിരെ പുരികം ചുളിക്കുന്നത് എന്തിന്?
ലിപ് ലോക്ക് സീനുകള്‍ക്കെതിരെ പുരികം ചുളിക്കുന്നത് എന്തിന്? ചോദിക്കുന്നത് പുതിയ താരവും നടന്‍ നാസറിന്‍റെ മകനുമായ ലുത്ഫുദീന്‍. ‘പറന്തു സെല്ലാ വാ’ എന്ന പുതിയ ചിത്രത്തില്‍ സിംഗപ്പൂരിയന്‍ നടിയുമായുള്ള ചുംബന രംഗം കൂളായ് ചെയ്തത് ഫസ്റ്റ് ടേക്കില്‍ ഒക്കെ ആക്കുക്കയും ചെയ്യ്തു ലുത്ഫുദീന്‍ .
എന്നാല്‍ നമ്മള്‍ ഇപ്പോളും ലിപ് ലോക്ക് സീനുകള്‍ക്കെതിരാണെന്നാണ് താരം പറയുന്നത്. സിംഗപ്പൂരിയന്‍ നടി നരേല്ലാ ഖേംഗുമായി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗം ഇതിനകം സിനിമാ പ്രസിദ്ധീകരണങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
ചുംബനരംഗം തനിക്ക് പ്രശ്നമല്ല. ഈ രംഗം സ്ക്രിപ്റ്റില്‍ ഉള്ളതാണ് അതുകൊണ്ട് തന്നെ താന്‍ ഇതിന് നല്ല തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നിരുന്നാലും തമിഴ് സിനിമ ആയതിനാല്‍ ഇതല്ലാതെ മറ്റ് വഴിയുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് മുന്പ് സംവിധായകന്‍ ഒരുങ്ങിക്കഴിഞ്ഞതിനാല മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു.
സിനിമയാണെന്ന് അറിയാവുന്നതിനാല്‍ മാതാപിതാക്കള്‍ക്കും പ്രശ്നമായിരുന്നില്ല. സിനിമയില്‍ കടുത്ത അക്രമ രംഗങ്ങളും കൊലപാതകങ്ങളും കാണിക്കുന്പോള്‍ ഇല്ലാത്ത എതിര്‍പ്പ് ചുംബന രംഗം കാണിക്കുന്പോള്‍ മാത്രം എന്തിനുണ്ടാകുന്നെന്നും ഈ മനോഭാവം മാറണമെന്നുമാണ് താരം പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്