×

ലാവ്ലിന്‍ ഇന്ന് പരിഗണിക്കും

കൊച്ചി: എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എന്‍വി രമണ, അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപെട്ട് മൂന്ന് മുന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ഒരേ കേസില്‍ പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരെ പ്രതിപട്ടികയില്‍ നിലനിര്‍ത്തുകയും ചെയ്ത ഹൈക്കോടതി ഉത്തരവ് ന്യായീകരിക്കാനാവില്ലെന്നാണ് സിബിഐ വാദം.

അപ്പീലില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. മൂന്ന് പേര്‍ക്കും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരാവും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുക. ആര്‍ ശിവദാസന് വേണ്ടി മുകുള്‍ റോഹ്ത്തഗിയും. സിബിഐയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ തുഷാര്‍ മേത്തയും, പിഎസ് നരസിംഹയും ഹാജരായേക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഹാജരാവും. അപ്പീലില്‍ തീരുമാനം ആകുന്നതുവരെ കേസിലെ വിചാരണ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top