×

ലാവലിൻ കേസ് ;പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ,സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ലാവ്‍ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ഹൈക്കോടതി എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച്‌ 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. എന്നിട്ടും സിബിഐ അപ്പീല്‍ നല്‍കാത്തതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാതലത്തില്‍, വൈകിയതിനുള്ള ക്ഷമാപണം ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ ആയ മുകേഷ് കുമാര്‍ മറോറിയ ആണ് സിബിഐയുടെ അപ്പീല്‍ സമര്‍പ്പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്നത്തെ വൈദ്യുതമന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ല. പിണറായി വിജയനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ വിചാരണ നേരിടേണ്ടവരെന്ന് ഹൈക്കോടതി വിധിച്ചവരില്‍ ഉള്‍പ്പെട്ട കെഎസ്‌ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top