റെയില്‍വേ പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു
തിരുവനന്തപുരം: റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്ബോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തുവരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തിരുത്തുന്നതിനും സംവിധാനമുണ്ട്.
റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കിയ നടപടിക്കെതിരെ എം.ബി.രാജേഷ് എം.എല്‍.എയാണ് ആദ്യം പ്രതിഷേധമുന്നയിച്ചത്. പിന്നാലെ കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. മലയാളം ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് റെയില്‍വെ മന്ത്റി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ മുഖ്യമന്ത്റി ആവശ്യപ്പെട്ടിരുന്നു. മറ്റ് പ്രാദേശിക ഭാഷകളിലെല്ലാം പരീക്ഷയെഴുതാന്‍ അവസരം നല്‍കിയപ്പോള്‍ മലയാളം മാത്രം ഒഴിവാക്കിയത് കേരളത്തില്‍നിന്നുളള ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുമെന്ന് മുഖ്യമന്ത്റി ചൂണ്ടിക്കാട്ടി. സ്വന്തം ഭാഷ തെരഞ്ഞെടുക്കാനുളള അവകാശം നിഷേധിക്കലാണിത്. ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ‘ഗ്രൂപ്പ് ഡി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം തിരുത്താന്‍ റെയില്‍വെ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്റി ആവശ്യപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്