×

‘റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല:സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്.

റുബെല്ല വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്. വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണം. റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തന്റെ മക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

വാക്‌സിനേഷനെതിരെ സംസ്ഥാന ചില മതസംഘടനകള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു. മലപ്പുറം ജില്ലയിലായിരുന്നു വാക്‌സിനേഷന്‍ ഏറ്റവും കുറവ് നടന്നിരുന്നത്. പിന്നീട് നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും എതിര്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും മീസില്‍സ്‌റുബെല്ല (എംആര്‍) കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കണമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജനതയുടെ ഭാവി ഭദ്രമാക്കാനുള്ളതാണു പദ്ധതിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ വലിയ പ്രചരണത്തിലൂടെയാണ് മലപ്പുറത്ത് 80 ശതമാനം കു്ട്ടികള്‍ക്കും എംആര്‍ വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയിരുന്നത്. ഒന്‍പതു മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവരെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ഡിഎംഒ ഡോ. കെ.സക്കീന അറിയിച്ചിരുന്നു. 11,97,108 കുട്ടികളില്‍ 9,61,179 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എംആര്‍ വാക്‌സിനെതിരെയുള്ള കുപ്രചാരണങ്ങളെല്ലാം മറികടന്നാണ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെട്ടു. ജില്ലയിലെ 12 പഞ്ചായത്തില്‍ 95 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top