×

റിപ്പബ്ലിക് ദിനാഘോഷം ; ഉത്തരേന്ത്യയിൽ അതീവജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെങ്ങും അതീവജാഗ്രതാനിര്‍ദേശം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരര്‍, വിമാനത്താവളങ്ങള്‍ ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി സി.ഐ.എസ്.എഫ് അറിയിച്ചു.

പാക് ചാരസംഘടന ഐ.എസ്.ഐയുടെ സഹായത്തോടെ ലഷ്കറെ തയിബ, ഹിസ്ബുള്‍ മുജാഹുദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പബ്ളിക് ദിനാഘോഷദിവസം ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി, ഈയിടെ ഉത്തര്‍പ്രദേശില്‍ പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top