×

റയാന്‍ സ്​കൂള്‍ കൊലപാതകം:വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ പൗരനായി കണക്കാക്കി വിചാരണ ചെയ്യാമെന്ന്​ ജുവനൈല്‍ ജസ്​റ്റിസ്​ ബോര്‍ഡ്​

ന്യൂഡല്‍ഹി: ഗുഡ്ഗാവ് റയാന്‍ ഇന്‍റര്‍നാഷ്ണല്‍ സ്കൂളിലെ വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ പൗരനായി കണക്കാക്കി വിചാരണ ചെയ്യാമെന്ന്​ ജുവനൈല്‍ ജസ്​റ്റിസ്​ ബോര്‍ഡ്​. സി.ബി.ഐയുടേയും കൊല്ലപ്പെട്ട രണ്ടാംക്ലാസുകാരന്‍റെ മാതാപിതാക്കളുടെയും അപേക്ഷയില്‍ ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്‍റേതാണ് വിധി. കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂറി​നെ സെപ്തംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച്‌ സ്കൂളിലെതന്നെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്​റ്റിലായ വിദ്യാര്‍ഥിനിയുടെ ജാമ്യാപേക്ഷ​ ഗുരുഗ്രാം കോടതി തള്ളി.

സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്​ കേസ്​ സി.ബി.ഐ ഏ​െ​റ്റടുക്കുകയായിരുന്നു. സി.ബി.ഐയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, തന്‍റെ മകനെ സിബിഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാര്‍ഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സി.ബി.ഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു സി.ബി.ഐ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി സിബി.ഐ നേരത്തെ ജുവനൈല്‍ കോടതിയെ അറിയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top