രണ്ടു ദിവസത്തെ സന്ദര്ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയില്
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചൊവ്വാഴ്ച കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ കേരള സന്ദര്ശനമാണിത്. മൂന്ന് പരിപാടികളില് പങ്കെടുക്കും. സംസ്ഥാന സര്ക്കാറിെന്റ ഔദ്യോഗിക സ്വീകരണത്തിനും കൊച്ചി വേദിയാകും.
ചൊവ്വാഴ്ച ഉച്ചക്ക് 12.05ന് നാവിക വിമാനത്താവളത്തില് എത്തുന്ന അദ്ദേഹത്തെ ഗവര്ണര് ജസ്റ്റിസ് പി. സദാശിവം, മന്ത്രി െക.ടി. ജലീല് എന്നിവര് ചേര്ന്ന് സ്വീകരിക്കും. സേനാംഗങ്ങള് ഗാര്ഡ് ഓഫ് ഓണര് നല്കും. വൈകീട്ട് നാലിന് ഹോട്ടല് ലെമെറിഡിയന് കണ്വെന്ഷന് സെന്ററില് 11ാമത് ഇന്ത്യന് ഫിഷറീസ് ആന്ഡ് അക്വാകള്ചര് ഫോറം ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്ഡോര് സ്റ്റേഡിയത്തില് നഗരസഭയുടെ സുവര്ണജൂബിലി ആഘോഷത്തില് മുഖ്യാതിഥിയായി പങ്കെടുക്കും. 10.45ന് മറൈന്ഡ്രൈവിലെ ഹോട്ടല് താജ് ഗേറ്റ് വേയില് കൊച്ചിന് ചേംബര് ഓഫ് കോമേഴ്സ് ആന്ഡ് ഇന്ഡസ്ട്രിയുടെ 160-ാം വാര്ഷികാഘോഷത്തിലും മുഖ്യാതിഥിയാകും. 12.30ന് നാവിക വിമാനത്താവളത്തില്നിന്ന് മടങ്ങും
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്