രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒമ്ബത് വര്ഷം തികയുന്നു.
മുംബൈ: എ.ടി.എസ് മേധാവി ഹേമന്ത് കര്കരെ, എ.സി.പി അശോക് കാംതെ, എന്.എസ്.ജി കമാന്േഡാ മേജര് സന്ദീപ് ഉണ്ണികൃഷ്ണന് എന്നിവരും 29 വിദേശികളും ഉള്പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ലിയൊപോള്ഡ് കഫെ, താജ്, ഒബ്റോയ് ഹോട്ടലുകള്, ജൂതകേന്ദ്രമായ നരിമാന് ഹൗസ്, സി.എസ്.ടി റെയില്േവ സ്റ്റേഷന്, കാമ ഹോസ്പിറ്റല് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. മഡ്ഗാവ്, വിലെപാര്ലെ എന്നിവിടങ്ങളിലെ ടാക്സികാറുകളിലും സ്ഫോടനം നടന്നു. ആക്രമണകാരികളില് പത്തില് ഒമ്ബത് പേരെയും സൈന്യം വെടിവെച്ചുകൊന്നു. പിടിയിലായ ഏക പ്രതി കസബിനെ വിചാരണക്ക് ശേഷം 2012ല് തൂക്കിക്കൊന്നു.
ആക്രമണത്തിനുപിന്നില് പാകിസ്താനും ലശ്കറെ ത്വയ്യിബ എന്ന ഭീകരസംഘടനയുമാണ് എന്നായിരുന്നു ഇന്ത്യയുടെ ആരോപണം. ഭീകരാക്രമണത്തിെന്റ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഫിസ് സയീദിനെ പാകിസ്താന് കഴിഞ്ഞദിവസം വീട്ടുതടങ്കലില്നിന്ന് മോചിപ്പിച്ചതിനെതിരെ ഇന്ത്യ രൂക്ഷവിമര്ശനവും നടത്തിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന പ്രദേശങ്ങള് ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. വിദേശികളും മറുനാടുകളില് നിന്നുള്ളവരും ഭീകരാക്രമണം നടന്ന സ്ഥലങ്ങള് സന്ദര്ശിക്കാനെത്തുന്നു. വിനോദസഞ്ചാരികള് ഇത്തരം കേന്ദ്രങ്ങള് കാണിക്കാന് ആവശ്യപ്പെട്ടുതുടങ്ങിയതോടെ ട്രാവല് സ്ഥാപനങ്ങള് അവരുടെ ലിസ്റ്റില് ഇൗ സ്ഥലങ്ങളും ഉള്പ്പെടുത്തി. ഭീകരര് ബോട്ടില് വന്നിറങ്ങിയ മുക്കുവപ്രദേശത്തെ ബുധ്വാര് പാര്ക്കാണ് വിനോദ സഞ്ചാരികള് അന്വേഷിച്ചെത്തുന്ന പ്രധാന സ്ഥലം.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്