×

രാഹുല്‍ ഗാന്ധിയെ പ​െങ്കടുപ്പിച്ച്‌​ യു.ഡി.എഫ്​ ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനം ഇൗ മാസം 14ന്​ നടത്താന്‍ തീരുമാനം.

തിരുവനന്തപുരം: വ്യാഴാഴ്​ച ചേര്‍ന്ന മുന്നണി യോഗത്തിലാണ്​ തീരുമാനം. മുന്‍ നിശ്ചയിച്ച ശംഖുംമുഖത്തിന്​ പകരം തിരുവനന്തപുരം സെന്‍ട്രല്‍ സ്​റ്റേഡിയത്തിലായിരിക്കും സമാപനസമ്മേളനമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു.

14ന്​ രാവിലെ കേരളത്തിലെത്തുന്ന രാഹുല്‍ ഒാഖി ദുരന്തത്തില്‍പെട്ടവരെ കാണാന്‍ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ മന്ത്രി ബേബിജോണ്‍ ജന്മശതാബ്​ദി ചടങ്ങില്‍ സംബന്ധിക്കും. വൈകീട്ട്​ അഞ്ചിനാണ്​ സെന്‍ട്രല്‍ സ്​റ്റേഡിയത്തില്‍ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം. ഒന്നിന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന സമാപനസമ്മേളനം ഒാഖി കൊടുങ്കാറ്റി​െനതുടര്‍ന്ന്​ മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കം ജാഥ വന്‍ വിജയമായിരുന്നുവെന്ന്​ വിലയിരുത്തിയ യു.ഡി.എഫ്​ യോഗം, മുന്നണിയുടെ കെട്ടുറപ്പ്​ വര്‍ധിപ്പിക്കാനും ആത്​മവിശ്വാസം വളര്‍ത്താനും ജാഥ സഹായകമായെന്ന്​ അഭിപ്രായപ്പെട്ടു.

ജെ.ഡി.യു മുന്നണി വിടുന്നുവെന്ന വാര്‍ത്ത ശരിയ​െല്ലന്ന്​ അവരുടെ നേതാക്കള്‍ യു.ഡി.എഫ്​ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്​. ജാഥയോടൊപ്പം നടന്ന ഒപ്പു​ശേഖരണത്തില്‍ 1,08,43,450 പേര്‍ പങ്കാളിയാ​െയന്നും ചെന്നിത്തല പറഞ്ഞു. ജെ.ഡി.യുവി​​െന്‍റ പേരില്‍ ജാഥയുടെ നിറംകെടുത്താന്‍ ശ്രമം ഉണ്ടായെങ്കിലും നടന്നില്ലെന്ന്​ യു.ഡി.എഫ്​ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്ന്​ വീരേന്ദ്രകുമാര്‍ തന്നെ അറിയിച്ചതായി​ രമേശ്​ ചെന്നിത്തലയും യോഗത്തില്‍ വ്യക്​തമാക്കി.

ചിലയിടങ്ങളിലെങ്കിലും ജാഥ കോണ്‍ഗ്രസി​​േന്‍റത്​​ മാത്രമാണെന്ന പ്രതീതിയുണ്ടാക്കിയെന്ന്​ എന്‍.കെ. പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും നേതാക്കളും സ്വന്തം നിലയില്‍ തലസ്​ഥാനനഗരിയില്‍ സ്​ഥാപിച്ചിരിക്കുന്ന പ്രചാരണബോര്‍ഡുകള്‍ക്ക്​ മുന്നണിയുമായി ബന്ധമില്ലെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top