×

രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ നരേന്ദ്ര മോദി.

ജുനഗഢ് : രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ (മഹാ മണ്ടന്‍ ചിന്ത) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജുനഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ, സര്‍ക്കാര്‍ നേട്ടങ്ങളും രാജ്യവളര്‍ച്ചയും വിവരിക്കുമ്ബോഴാണ് രാഹുലിന്റെ പരാമര്‍ശങ്ങളെ പരോക്ഷമായി മോദി വിമര്‍ശിച്ചത്.

മോദി പറഞ്ഞു: ” അടുത്തിടെ പൊട്ടിവീണ ഒരു സാമ്ബത്തിക വിദഗ്ദ്ധന്‍ ഒരു ജിഎസ്ടി ‘മഹാ മണ്ടന്‍ ചിന്ത’ (ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്) തട്ടിവിടുന്നത് കേട്ടു. ജിഎസ്ടി 18 ശതമാനമക്കണമെന്നായിരുന്നു വാദം. അതായത് ഉപ്പിനും 18 % നികുതിവേണം, ആഡംബരക്കാറിനും 18 % നികുതിയാക്കണമെന്ന്.”

“ഇതെന്ത് മിടുക്കാണ്. എങ്ങനെ ഇത്തരം സാമ്ബത്തിക ശാസ്ത്രം പറയാനാകും. പാവങ്ങള്‍ ഉപയോഗിക്കുന്ന തുണിക്കും ചെരുപ്പിനും ഭക്ഷണത്തിനും വിലകൂട്ടണം. പകരം സിഗററ്റിനും മദ്യത്തിനും വിലകൂട്ടണമെന്നാണ് പറയുന്നത്. ഇത് പാവപ്പെട്ടവരെ ദ്രോഹിക്കുന്ന കോണ്‍ഗ്രസിന്റെ നയമാണ് ഇപ്പറയുന്നത്,” മോദി വിശദീകരിച്ചു.

ജിഎസ്ടിക്ക് ‘ഗബ്ബര്‍ സിങ് ടാക്സ്’ എന്ന രാഹുല്‍ ഗാന്ധിയുടെ വ്യാഖ്യാനം മോദിയെ ചൊടിപ്പിച്ചു. പ്രസിദ്ധ സിനിമയായ ഷോലെ സിനിമയിലെ കൊള്ളക്കാരന്‍ കഥാപാത്രമാണ് ഗബ്ബര്‍ സിങ്. “നാടിനെ ഇക്കാലമത്രയും ഭരിച്ച്‌ കൊള്ളയടിച്ചവര്‍ക്ക് കൊള്ളക്കാരെക്കുറിച്ച്‌ മാത്രമേ സംസാരിക്കാനുണ്ടാവൂ. അതേ ഓര്‍മ്മവരൂ,” മോദി പറഞ്ഞു.

സിഗററ്റിനും മദ്യത്തിനും വിലകുറയ്ക്കണമെന്ന് പറയുന്നു. അതായത് പാവങ്ങള്‍ പുകവലിച്ച്‌ അര്‍ബുദം വരുത്തട്ടെയെന്നാണോ. മദ്യ വിലകുറച്ചിന്ന് പ്രതിപക്ഷത്തെ ഏതു മദ്യവില്‍പ്പനരാജാവിന് പണമുണ്ടാക്കാനാണ്, മോദി ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒന്നുകില്‍ ഓര്‍മ്മക്കുറവ്, അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ ഭയം. അതാണ് അദ്ദേഹം നുണ പറയുന്നത്. സര്‍ദാര്‍ പദ്ധതിക്കു വേണ്ടി മോദി കണ്ട് സംസാരിച്ചതായി ഓര്‍മ്മിക്കുന്നില്ലെന്നാണ് പറയുന്നത്. മൂന്നുവട്ടം ഞാന്‍ കണ്ടു. തീരുമാനമായിട്ടില്ലെന്നാണ് മറുപടി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top