രാഹുലിെന്റ അധ്യക്ഷ സ്ഥാനം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ഒൗപചാരികമായി തെരഞ്ഞെടുക്കുന്നതിെന്റ സമയം തീരുമാനിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10-ജന്‍പഥില്‍ രാവിലെ 10.30നാണ് പ്രവര്‍ത്തകസമിതി യോഗം. രാഹുലിന് എതിര്‍സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ല. എന്നാല്‍, സംഘടനപരമായ അംഗീകാരനടപടി പൂര്‍ത്തിയാക്കണമെന്ന് സോണിയ ഗാന്ധി നിര്ദേശിച്ചതിെന്റ അടിസ്ഥാനത്തിലാണ് യോഗം.
പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സമയം അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീയതി പ്രഖ്യാപിക്കും. ഡിസംബര്‍ ഒമ്ബതിന് നടക്കുന്ന ആദ്യഘട്ട ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനൊപ്പം രാഹുലിനെ ഒൗപചാരികമായി പാര്‍ട്ടിയുടെ അമരത്ത് എത്തിക്കുകയാണ് കോണ്‍ഗ്രസിെന്റ ലക്ഷ്യം. ഡിസംബറില്‍ എ.െഎ.സി.സി സമ്മേളനമാണ് രാഹുലിനെ പ്രസിഡന്റായി വാഴിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുക. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ആയിരിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്