രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു
ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്ബാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനികാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ച. നേരത്തേ മേയില്‍ അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിസംബര്‍ 12-ന് തന്റെ പിറന്നാള്‍ ദിനത്തില്‍ രജനികാന്ത് ആരാധകരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം ‘ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നു’മാണ് രജനി വ്യക്തമാക്കിയത്.
സംഗമം അവസാനിപ്പിച്ചത് ‘യുദ്ധം വരുമ്ബോള്‍ നമുക്ക് ഒരുമിക്കാ’മെന്ന് പറഞ്ഞായിരുന്നു. ഇതില്‍നിന്ന് അദ്ദേഹം രാഷ്ട്രീയത്തില്‍ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇനിയും രജനിയുടെ യഥാര്‍ഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്