രാഷ്ട്രപതിയുടെ മെഡല്‍ മലയാളി വിദ്യാര്‍ഥിക്ക്
ഐഐടി മദ്രാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ബിടെക് വിദ്യാര്‍ഥിക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ മലയാളി വിദ്യാര്‍ഥിക്ക്. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുളനട കൈപ്പള്ളില്‍ ജോസഫ് സാമുവലിന് ഇന്നു നടക്കുന്ന ബിരുദദാന ചടങ്ങില്‍ വെള്ളിമെഡലും 5000 രൂപയുമുള്‍പ്പെടുന്ന പുരസ്കാരം സമ്മാനിക്കും.
ജോസഫ് സാമുവല്‍ പത്തില്‍ 9.96 പോയിന്റ് നേടി. ബി ടെക് പ്രോഗ്രാമില്‍ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള ഭാരത്രത്ന എം. വിശ്വേശ്വരയ്യ സ്മാരക പുരസ്കാരവും ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള സീമന്‍സ് പുരസ്കാരവും ജോസഫിനു സമ്മാനിക്കും.
2012ലെ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും ജോസഫിനായിരുന്നു. ചങ്ങനാശേരി എസ്ബി കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ജോസ് ഡി. കൈപ്പള്ളിലിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്ക് ആറന്‍മുള ശാഖയിലെ ഉദ്യോഗസ്ഥ മേരി പി. സാമുവലിന്റെയും മകനാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്