രാത്രി ഒന്‍പത് മണിക്ക് ശേഷം വിവാഹം നടത്താന്‍ പാടില്ലെന്ന് തെലങ്കാന വഖഫ് ബോര്‍ഡ്
രാത്രി വൈകിയുള്ള വിവാഹങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി ശ്രദ്ധ്രയില്‍ പെട്ടതിനാലാണ് ഇത്തരമൊരു നീക്കമെന്ന് വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് നിര്‍ദ്ദേശം.
ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിക്കൊടുക്കുന്ന ഖാസിമാര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലിം പറഞ്ഞു. പല വിവാഹചടങ്ങുകളും പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടുപോകാറുണ്ട്. അര്‍ദ്ധരാത്രിയില്‍ നടക്കുന്ന വിവാഹങ്ങള്‍ പൊതുശല്യം ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഹജ്ജ് ഹൗസില്‍ നടന്ന മീറ്റിംഗില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മതപണ്ഠിതന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഗിത പരിപാടി കരിമരുന്ന് പ്രയോഗം തുടങ്ങിയ വിവാഹത്തിലെ ആഢംബര ആഘോഷങ്ങള്‍ ഒഴിവാക്കി ആ പണം സമുദായത്തിന്റെ സേവനത്തിനായ് ചെലവഴിക്കാനും നിര്‍ദ്ദേശമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്