×

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ്

ന്യുഡല്‍ഹി: പുതുവര്‍ഷം അടുത്തതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

പുതുവര്‍ഷ ആഘോഷ തിരക്കില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുവര്‍ഷ രാത്രിയിലെ ആഘോഷം നിരീക്ഷിക്കാന്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതീവ ജാഗ്രത പാലിക്കണമെന്ന് വിമാനത്താവള അധികൃതര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാരെയും ലഗേജുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘങ്ങള്‍ രാജ്യത്ത് ആക്രമണത്തിന് മുതിര്‍ന്നതും ഐ.എസ് സ്വാധീനത്തില്‍ പെട്ടവര്‍ വിദേശരാജ്യങ്ങളില്‍ പല രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തിയതും പരിഗണിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top