×

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെക്കുന്നു

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി കുറയ്ക്കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വയ്ക്കുമെന്നും എസ്.ബി.ഐ ഏജന്‍സിയായ ഇകോ ഫ്ലാഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മാര്‍ച്ചുവരെ 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നു.

അതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഡിസംബര്‍ എട്ടുവരെ 13,32,400 കോടിയുടേതിന് തുല്യമാണ്.

അഞ്ഞൂറിന്റെ 1,69,570 ലക്ഷം നോട്ടുകളും 2000 രൂപയുടെ 36,540 ലക്ഷം നോട്ടുകളും ആര്‍.ബി.ഐ അച്ചടിച്ചതായാണ് അടുത്തിടെ ധനമന്ത്രാലയം ലോക്സഭയില്‍ വെളിപ്പെടുത്തിയത്.

13.3 ലക്ഷം കോടിയോളം 2000, 500 കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ.

ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമുള്ളത് ഇടപാടുകളെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്.

ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തു വിട്ടിട്ടില്ലെന്നാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top