×

യെച്ചൂരി ഇന്ന് ത്രിപുരയില്‍

രണ്ടര പതിറ്റാണ്ടിന് ശേഷം ഭരണം നഷ്ടപ്പെട്ട ത്രിപുരയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന്  സന്ദര്‍ശനം നടത്തും. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയടക്കം തകര്‍ത്ത സംഭവത്തിന് ശേഷമാണ് സിതാറാം യെച്ചൂരി ]സന്ദര്‍ശനത്തിനെത്തുന്നത്. ത്രിപുരയിലെ സിപിഎം സംസ്ഥാന നേതാക്കളുമായി സന്ദര്‍ശനത്തില്‍ യെച്ചൂരി കൂടിക്കാഴ്ച നടത്തും.

സിപിഎമ്മിന് നേരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നതിനിടയിലാണ് യെച്ചൂരിയുടെ സന്ദര്‍ശനം. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കം യെച്ചൂരിക്കൊപ്പം ത്രിപുരയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ത്രിപുരയിലെ നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് സിപിഎം ജനറല്‍ സെക്രട്ടറി ത്രിപുര സന്ദര്‍ശനത്തിനെത്തുന്നത്. തുടര്‍ച്ചയായി 21 വര്‍ഷം അധികാരത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 2013ല്‍ ആണ് സിപിഎം ലെനിന്‍ പ്രതിമ സ്ഥാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top