×

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം അല്ല ; പിതാവ് സിറാജുദ്ദീന്‍

പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളും സഫീറും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു നേരത്തെ ലീഗിലും സിപിഐഎമ്മിലും പ്രവര്‍ത്തിച്ചവരാണ് പ്രതികള്‍. ഇപ്പോള്‍ ഇവര്‍ക്ക് സിപിഐയുമായാണ് ബന്ധമെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

മുസ്ലീ ലീഗ് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് സിറാജുദ്ദീന്‍. കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് കോടതിപടിയില്‍ വെച്ച്‌ സഫീര്‍ ആക്രമിക്കപ്പെടുന്നത്. ഒരുസംഘം യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്. നേരത്തെ കുന്തിപുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട്, സിപിഐ – ലീഗ് സംഘര്‍ഷം സ്ഥലത്ത് നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നുമാണ് ആരോപണമുണ്ടായിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശികളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top