×

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശികളായ സഞ്ജയ്, രജിത് എന്നിവരാണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജത് ആണ് ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത്.

മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയായാണ് ആയുധം കണ്ടെത്തിയത്. വെള്ളിയാംപറമ്ബില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുമായി മൂന്നു ദിവസം പൊലീസ് തെളിവെടുപ്പു നടത്തിയെങ്കിലും ആയുധം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top