×

യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്;നേരിട്ട് ഹാജരാകണമെന്നാണ് സ​മ​ന്‍​സി​ലെ നി​ര്‍​ദേ​ശം.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്.

ഡിസംബര്‍ 19ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സ​മ​ന്‍​സി​ലെ നി​ര്‍​ദേ​ശം.

കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്.

ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ല്‍ എ​ന്നി​വ​ര്‍​ക്കും കോ​ട​തി സ​മ​ന്‍​സ് കൈ​മാ​റി.

കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തിന്റെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉള്‍പ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നല്‍കിയത്.

എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും യഥാര്‍ത്ഥ മെമ്മറി കാര്‍ഡും കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top