×

യുഡിഎഫ് വിട്ടു പോയ കെഎം മാണി ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കീഴാറ്റൂരില്‍ സിപിഎം നടത്തുന്ന ബദല്‍ സമരം അംഗീകരിക്കാനാവില്ല. സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ കാണാനാകുന്നത്. വയല്‍ക്കിളികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top