മോദി അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല, കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: കുറച്ച് കാലം മുമ്ബ് വരെ അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ അമിത് ഷായുടെ മകന്‍ മൂന്ന് മാസത്തിനുള്ളില്‍ 50,000 രൂപയുടെ സമ്ബാദ്യം എട്ട് കോടിയായി ഉയര്‍ത്തിയതിനെ സംബന്ധിച്ച് മോദി ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഫ്രാന്‍സുമായി നടത്തിയ റാഫേല്‍ അഴിമതിയെക്കുറിച്ചും അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കെ.പി.സി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ സര്‍ക്കാരുകള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. റാഫേല്‍ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മോദി ഉത്തരം പറയുന്നില്ല. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അദ്ദേഹം പറയുന്നത് ജനങ്ങള്‍ ഇപ്പോള്‍ വിശ്വാസിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതായി. 24 മണിക്കൂറില്‍ ചൈന 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്ബോള്‍ ഇന്ത്യയില്‍ ഇതേ സമയത്ത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ 450 എണ്ണം മാത്രമാണെന്നും രഹുല്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി അടക്കമുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സി.പി.എം തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്