മുത്തലാഖ് ബിൽ ; പ്രതിപക്ഷവുമായി ഏതു രീതിയിലുമുള്ള ചർച്ചയ്ക്കും തയാറാണെന്ന് കേന്ദ്ര സർക്കാർ.
മുത്തലാഖ് ബിൽ പാസാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷവുമായി ഏതു രീതിയിലുമുള്ള ചർച്ചയ്ക്കും തയാറാണെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ സർവകക്ഷി യോഗത്തിലാണ് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകിയത്. അതേസമയം, സുപ്രീം കോടതിയിലെ ഭിന്നത വിഷയത്തിലും ഭരണഘടന സ്ഥാപനങ്ങൾക്കെതിരേ സർക്കാർ ആക്രമണം നടത്തുകയുമാണെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധത്തിലേക്കു കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്ററികാര്യ മന്ത്രിയും ലോക്സഭ സ്പീക്കറും വിളിച്ചു ചേർത്ത സർവകക്ഷി യോഗങ്ങളാണ് ഞായറാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിപക്ഷ നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ, ഡെറിക് ഒബ്രെയിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗം പൂർണമായും ഫലപ്രദമായിരുന്നെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.
ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ മുടങ്ങിക്കിടക്കുന്ന മുത്തലാഖ് ബിൽ പാസാക്കുന്നതിനു സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, മൂന്നു വർഷം തടവ് അടക്കമുള്ള വിവാദ വ്യവസ്ഥകൾ ഒഴിവാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷവും ആവശ്യപ്പെടുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്