മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് ബില്‍ അവതരണം നാളത്തേക്ക് മാറ്റുന്നതെന്നാണ് സൂചന.
പാര്‍ലമെന്റിന്റെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ഗുലാം നബി ആസാദ് ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിന് സമാന നിലപാടാണ് ഉള്ളത്.
എതിര്‍ക്കാതെ കോണ്‍ഗ്രസ് വിട്ടുനിന്നാല്‍ ബില്‍ പാസാക്കാന്‍ സാധിക്കുമെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തല്‍. ഇതിനുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ സഭ ബഹിഷ്കരിച്ചാല്‍ ശബ്ദ വോട്ടോടെ ബില്‍ പാസാക്കാന്‍ സാധിക്കും.
ബില്‍ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടാല്‍ ഈ സമ്മേളന കാലയളവില്‍ പരിഗണിക്കാന്‍ സാധിക്കില്ല. അഞ്ചാം തീയതി പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കും. രണ്ടിലധികം സെലക്‌ട് കമ്മിറ്റി യോഗം വിളിച്ച് ബില്‍ ചര്‍ച്ച ചെയ്യേണ്ടിവരും. തുടര്‍ന്ന് ബജറ്റ് സമ്മേളനത്തില്‍ മാത്രമേ ബില്‍ പരിഗണിക്കാന്‍ സാധിക്കൂ. ഈ നീക്കത്തിലൂടെ ബില്‍ മാറ്റിവെക്കാനാണ് പ്രതിപക്ഷ നീക്കം.
ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുത്തലാഖ് രീതി അവലംബിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ വികാരത്തെ മാനിക്കുേമ്ബാള് തന്നെ, നിരവധി അപാകതകള്‍ നിറഞ്ഞതാണെന്ന കാഴ്ചപ്പാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. മുസ്ലിം സ്ത്രീകളുടെ തുല്യാവകാശവും അഭിമാനവും പറഞ്ഞാണ് ബില്‍ കൊണ്ടു വന്നതെങ്കിലും, ബി.ജെ.പിക്ക് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും വിവിധ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയും ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നാണ് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്