മുത്തലാഖ് നിരോധന ബില് സര്ക്കാര് ഇന്ന് രാജ്യസഭയില് അവതരിപ്പിച്ചേക്കും.
ന്യൂഡല്ഹി: ഒറ്റ ദിവസംകൊണ്ട് ലോക്സഭ പാസാക്കിയ മുത്തലാഖ് നിരോധന ബില് സര്ക്കാര് ചൊവ്വാഴ്ച രാജ്യസഭയില് അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച പാര്ലമെന്റ് ശീതകാല സമ്മേളനം അവസാനിക്കുന്നതിനുമുമ്ബ് ബില് ഇരുസഭകളിലും പാസാക്കാനുള്ള വ്യഗ്രതയിലാണ് സര്ക്കാര്. എന്നാല്, ലോക്സഭയില്നിന്ന് വ്യത്യസ്തമായി, പ്രതിപക്ഷത്തിന് സ്വാധീനമുള്ള രാജ്യസഭയില് ബില്ലിന് കടുത്ത എതിര്പ്പുകള് നേരിേടണ്ടിവരും.
ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുത്തലാഖ് രീതി അവലംബിക്കുന്ന ഭര്ത്താവിന് മൂന്നു വര്ഷം വരെ തടവും പിഴയും വ്യവസ്ഥചെയ്യുന്ന ബില്ലിെന്റ വികാരത്തെ മാനിക്കുേമ്ബാള് തന്നെ, നിരവധി അപാകതകള് നിറഞ്ഞതാണെന്ന കാഴ്ചപ്പാടാണ് പ്രതിപക്ഷ പാര്ട്ടികള്ക്കുള്ളത്. മുസ്ലിം സ്ത്രീകളുടെ തുല്യാവകാശവും അഭിമാനവും പറഞ്ഞാണ് ബില് കൊണ്ടുവന്നതെങ്കിലും, ബി.ജെ.പിക്ക് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള് ഉണ്ടെന്നും വിവിധ പാര്ട്ടികള് ചൂണ്ടിക്കാട്ടുന്നു.
ബില് വിശദപരിേശാധനക്ക് പാര്ലമെന്റിെന്റ സ്ഥിരംസമിതിക്ക് വിടണമെന്ന ആവശ്യം സര്ക്കാര് ലോക്സഭയില് അംഗീകരിച്ചില്ല. എന്നാല്, രാജ്യസഭയില് പ്രതിപക്ഷപാര്ട്ടികള് സെലക്ട് കമ്മിറ്റിക്ക് ബില് വിടണമെന്ന് ശക്തമായി ആവശ്യപ്പെേട്ടക്കും. ലോക്സഭയില് ബില് പാസാക്കിയതോടെ രാഷ്ട്രീയ ലക്ഷ്യം വിജയിച്ച സര്ക്കാര് രാജ്യസഭയില് കര്ക്കശ നിലപാട് സ്വീകരിക്കുമോ എന്നാണ് വിവിധ പാര്ട്ടികള് ഉറ്റുനോക്കുന്നത്. െസലക്ട് കമ്മിറ്റിക്ക് വിട്ടാല് ഇൗ സമ്മേളനത്തില് ബില് പാസാവില്ല.
രാജ്യസഭയും ബില് പാസാക്കിയാല് കോടതിയെ സമീപിക്കുമെന്നാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്ഡും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്