മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച് സുപ്രീം കോടതി.
കേരളം ഇതുവരെ നടത്തിയ നിര്‍മ്മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചു.
തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേരളം ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച കോടതി, പുതിയ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു.
പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്നാട് ആശങ്ക പ്രകടിപ്പിച്ചത്.
മാത്രമല്ല, 186ലെ കരാര്‍ ലംഘനമാണെന്നും, പെരിയാര്‍ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും, പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്നുമാണ് തമിഴ്നാടിന്റെ വാദം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്