മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
തിരുവനന്തപുരം : ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ലെന്നും പബ്ലിക് സെര്‍വന്റാണെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. തനിക്കു മുകളിലും സംവിധാനങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നു പറഞ്ഞ കോടതി ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഭീഷണിയുള്ളതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. അതേസമയം, ജേക്കബ് തോമസിന് വിസില്‍ബ്ലോവറിന്റെ സംരക്ഷണം നല്‍കാന്‍ കഴിയിയില്ലെന്നും, പ്രധാനപ്പെട്ട വിജിലന്‍സ് കേസുകളുടെ ചുമതല ജേക്കബിന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസുകളുടെ അന്വേഷണചുമതല മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്