×

മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് ; കോടിയേരി

തിരുവനന്തപുരം: മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് നടപ്പാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിലെ സംവരണത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ മുന്നോക്കസമുദായത്തിലെ പത്ത് ശതമാനത്തിനെ സംവരണം ലഭിക്കുകയുള്ളൂ. 90 ശതമാനത്തിന്റെ അനുകൂല്യം എടുത്തുകളയുകയാണ് ചെയ്തത്. ഈ വസ്തുത മനസിലാക്കാതെ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ നടത്തുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ സമൂഹത്തില്‍ നടത്തിയ ഈ വലിയ ഇടപെടലിനെ വക്രീകരിച്ച്‌ കാണിക്കാന്‍ വേണ്ടിയാണ്. കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top