×

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം :  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ചികിത്സ തുടര്‍ന്നിരുന്നത്.

സിപിഐ അംഗമായ ഇ.ചന്ദ്രശേഖരന്‍ ആറ്, എട്ട് നിയമസഭകളില്‍ മന്ത്രിസഭാംഗമായിരുന്നു. 1957 ലെ ആദ്യ നിയമസഭയില്‍ അംഗമായിരുന്നു. 1987 ഭക്ഷ്യമന്ത്രിയായിരിക്കെ മാവേലിസ്റ്റോറുകള്‍ ആരംഭിച്ചത് ഇ.ചന്ദ്രശേഖരനായിരുന്നു. ഒരിക്കല്‍ പോലും അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

1980ല്‍ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ ഫലപ്രാപ്തിയും വിജയവുമാണു മാവേലി സ്റ്റോറുകള്‍ തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത്. ആദ്യം ജില്ലാ ആസ്ഥാനങ്ങളില്‍ പിന്നെ താലൂക്കുകളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഇവയ്ക്കുള്ള പങ്ക് നിസ്തുലമാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

സഹകരണ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ദേശീയ – സംസ്ഥാന സമിതികളിലും അധ്യക്ഷനോ അംഗമോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ കോ-ഓപറേറ്റീവ് യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ്, റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് ബോര്‍ഡ് അംഗം, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഏറ്റവും നല്ല സഹകാരിക്കുള്ള സദാനന്ദന്‍ പുരസ്കാരവും ഏറ്റവും നല്ല പാര്‍ലമെന്റേറിയനുള്ള ആര്‍. ശങ്കരനാരായണന്‍ തമ്ബി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top