×

മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി 30ന്​ പരിഗണിക്കും

​െകാച്ചി: മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിക്കണമോ എന്നു തീരുമാനിക്കാന്‍ ഹൈകോടതി 30ന്​ വാദം​ കേള്‍ക്കും. ഹരജിയുടെ നിയമസാധുത പരിശോധിച്ച ശേഷമേ തുടര്‍ നടപടി ആവശ്യമുള്ളൂ​െവന്ന്​ വ്യക്​തമാക്കിയാണ്​ ആക്ടിങ് ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ബെഞ്ച് കേസ്​ പിന്നീട്​ പരിഗണിക്കാന്‍ മാറ്റിയത്​. കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ട മന്ത്രിസഭക്ക്​ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ സ്​ഥാനത്ത്​ തുടരുന്നതില്‍നിന്ന്​ വിലക്കണമെന്നാവശ്യപ്പെട്ട്​ കേരള, കൊച്ചി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്​ അംഗം ആര്‍.എസ്​. ശശികുമാറാണ്​ ഹരജി നല്‍കിയത്​.

മന്ത്രിക്കെതിരെ മന്ത്രി തന്നെ ഹരജി നല്‍കുകയും മ​ന്ത്രിസഭ യോഗത്തില്‍നിന്ന്​ നാലു മന്ത്രിമാന്‍ വിട്ടുനില്‍ക്കുകയും ചെയ്​തതിലൂടെ മുഖ്യമന്ത്രിക്ക്​ ഭരണഘടനാപരമായി തുടരാന്‍ അവകാശമില്ലെന്ന്​ ഹരജിയില്‍ പറയുന്നു. ഒരു മ​ന്ത്രി മറ്റൊരു മന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആരോപണമുന്നയിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ടതായി ഡിവിഷന്‍ബെഞ്ച്​ തന്നെ വിധിന്യായത്തില്‍ പരാമര്‍ശിച്ചത്​ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top