മുഖം മിനുക്കി ചെങ്ങന്നൂർ പാലം കടക്കാൻ CPM ശ്രമം
ത്രിപുരയിലും കൂടി എട്ടു നിലയില്‍ പൊട്ടിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കരകയറാന്‍ സി.പി.എമ്മിന്റെ കളി തുടങ്ങി. ഷുഹൈബിനെ കൊന്നതും ഇ.ശ്രീധരനെ അപഹസിച്ചതും ഹിന്ദു ക്ഷേത്രങ്ങളില്‍ അക്രമം നടത്തിയതുമൊക്കെയായി പാര്‍ട്ടി തലത്തിലും ഭരണതലത്തിലും തകര്‍ന്നു കിടക്കുന്ന സി.പി.എം. എങ്ങനേയും ചെങ്ങന്നൂരില്‍ രക്ഷപ്പെടാന്‍ മുഖം മിനുക്കാനുള്ള പെടാപ്പാടിലാണ്. ആദ്യപടിയായി ഷുഹൈബിനെ കൊന്ന കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കി. അതും വീട്ടുകാരെ മുന്‍കൂര്‍ വിളിച്ച് സമാധാനിപ്പിച്ച്. കേസ് ഏറ്റെടുക്കില്ലെന്ന് പുറത്തു പറഞ്ഞ് ഉള്ളിലൂടെ സഹായം നല്‍കാനാണ് നീക്കം. മറ്റൊന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് മുസ്ലിം പിന്തുണ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഏറി വരുന്നതിലുള്ള പരിഭ്രാന്തി ആണ്. അതു മറികടക്കാന്‍ സുധാകരന്‍ ബി.ജെ.പി.യിലേക്കെന്ന കള്ളപ്രചാരണം സ്വന്തം ചാനല്‍വഴിയും പത്രം വഴിയും പ്രചരിപ്പിച്ചു. ഇ.ശ്രീധരനെ ഒഴിവാക്കിയിട്ടും മുഖ്യമന്ത്രി മയത്തില്‍ പറഞ്ഞ് വെളുപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പറയുന്നത് ടി.പി.ചന്ദ്രശേഖരന് സി.പി.എമ്മിനോട് ദേഷ്യമുണ്ടായിരുന്നില്ലെന്നാണ്. പിന്നെന്തിനു കൊന്നെന്നാണ് രമയുടെ ചോദ്യം. രമക്കറിയുമോ, ഇതൊക്കെ മുഖം മിനുക്കി ചെങ്ങന്നൂര്‍ താണ്ടാനുള്ള അടവല്ലേ… അതിന്റെ ഭാഗമാണ് നോക്കുകൂലി ഇല്ലാതാക്കുമെന്ന പിണറായി പ്രഖ്യാപനം. എന്നിട്ടെന്താ, പിണറായി നാക്ക് വായിലിടും മുമ്പ് കുമരകത്തെ ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ , വീടിനിറക്കിയ സാധനങ്ങൾ കൊണ്ടു പോകുന്ന നിർധനന്റെ കൈ നോക്കുകൂലിക്കായി തല്ലിപ്പൊട്ടിച്ചു. അയാളിൽ നിന്ന് പാർട്ടി ഇടപെട്ട് നേരത്തെ 12,000 രൂപ നോക്കുകൂലി വാങ്ങിയതാണ്. നാട്ടുകാര്‍ പോങ്ങന്മാരല്ലെന്നെങ്കിലും ഇവര്‍ കരുതേണ്ടേ…ഇങ്ങനെ വിവരം കെട്ടവരാണ് നാട്ടുകാരെന്ന് പറയാമോ…എന്തൊരഭിനയമാ അഭിനയിക്കുന്നത് കോടിയേരിയും പിണറായിയും…
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്