മീനുകളെല്ലാം ശവം തീനികളാണെന്ന പ്രചാരണം ;ഓഖിക്ക് ശേഷം മൽസ്യം വാങ്ങുന്നില്ലെന്ന പരാതി
കാഞ്ഞങ്ങാട് : ഒാഖി ദുരന്തം കഴിഞ്ഞുളള മരവിപ്പില്‍ നിന്ന് തീരപ്രദേശം മെല്ലെ ഉണര്‍ന്നുവെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും വറുതിയില്‍ തന്നെ കഴിഞ്ഞ ആഞ്ചു ദിവസമായി കടലില്‍ വളളവും വലയിറക്കുന്നുണ്ടെങ്കിലും മീനൊന്നും കിട്ടുന്നില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. കിട്ടിയ മീന്‍ തന്നെ മാര്‍ക്കറ്റില്‍ എത്തിയാല്‍ അതിന് വിലയുമില്ല. ഒാഖി ദുരന്തത്തിനുശേഷം ആരും മീന്‍ വാങ്ങുന്നില്ലെന്ന് വില്‍ക്കുന്നവരും പറയുന്നു.
മംഗ്ളൂരുവടക്കം കര്‍ണ്ണാടകയിലെ പല കടവുകളിലും ഇത് തന്നെയാണ് സ്ഥിതി. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറം, ബല്ലാ കടപ്പുറം , ആജാനൂര്‍ കടപ്പുറം, തുടങ്ങി പലയിടത്തും ഇതാണ് സ്ഥിതി. രാവിലെ കടലില്‍ വളളമിറക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. കടലില്‍ നിന്ന് മനുഷ്യ മൃതദേഹങ്ങള്‍ ദിനം പ്രതി കിട്ടുന്നതുകൊണ്ടും കിട്ടിയ മീനുകള്‍ ശവം തീനികളാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ് ആരും മീന്‍ വാങ്ങിക്കാന്‍ ധൈര്യപ്പെടാത്തത്. എന്നാല്‍ കളളന്‍കീരന്‍ എന്ന മീനൊഴിച്ച് കടലിനെ ഒരു മീനും മനുഷ്യ ശരീരം തിന്നാറില്ലെന്ന് പരമ്ബരാഗത മത്സ്യ തൊഴിലാളികള്‍ പറയുന്നു. കടല്‍പ്രാവുകള്‍ പോലും മനുഷ്യശരീരം കഴിക്കാറില്ലത്രേ. പക്ഷേ പിടികൂടുന്ന മീനുകളെല്ലാം ശവം തീനികളാണെന്ന പ്രചാരണമാണ് നടക്കുന്നത്.
കിലോക്ക് 120ഉം 150 വരയുെ ഉണ്ടായിരുന്ന മത്തിക്കു ഇപ്പോള്‍ മാര്‍ക്കറ്റില്‍ 70 -80 രൂപയാണു വില. അയലക്കും ഇതേ അവസ്ഥ തന്നെയാണ്.അയക്കൂറ, അവോലി , തുടങ്ങിയ മീനുകളൊന്നും ആരും വാങ്ങിക്കുന്നേയില്ല. ചെറിയ മീനുകള്‍ക്ക് വന്‍ ഡിമാന്‍റ് ഉണ്ടെങ്കിലും അതു കടലില്‍ നിന്ന് കിട്ടുന്നില്ല. മാര്‍ക്കറ്റുകളിലും ബിസിനസ് വളരെ കുറവാണ്.
മത്സ്യമൊത്ത കച്ചവടക്കാരും വ്യാപാരമില്ലാത്തതിനാല്‍ ആശങ്കയിലാണ്. ദിനം പ്രതി 1000 രൂപയിലധികം വരുമാനമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 300 രൂപ പോലും കീട്ടുന്നില്ല. കാസര്‍കോടും ഇതു തന്നെയാണവസ്ഥ. കര്‍ണാടകയില്‍ നിന്ന് യന്ത്രവത്ക്കൃത ബോട്ടുകള്‍ എത്തി രാത്രിയില്‍ മീന്‍ പിടിക്കുന്നതു കൊണ്ട് പമ്ബരാഗത മത്സ്യതൊഴിലാളികളുടെ ലക്ഷക്കണക്കിന് രൂപ വിലയുളള വലകള്‍ നശിച്ചു പോകുന്നതായി പരാതിയുണ്ടു.
ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നെങ്കിലും പൊലീസോ മത്സ്യഫെഡോ ഇതേക്കുറിച്ച് അന്വേശിച്ചിട്ടില്ല. ഇങ്ങിനെ എങ്ങിനെ നോക്കിയാലുംഒാഖി ദുരന്തത്തിനുശേഷം മീനുമായി ബോട്ടടുപ്പിക്കുന്ന കടവുകളിലെല്ലാം വറുതിയിലാണ്. സൗജന്യ റേഷന്‍ ഉണ്ടെങ്കിലും മിക്കവര്‍ക്കും അത് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്