×

മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം

കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.

പരീക്ഷകളിലും മാര്‍ക്കിലും മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്ബ്രദായത്തിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചെന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിക്ക് ഇന്ത്യയില്‍ വേരുകളില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്റെ (എ.ഐ.കെ.വി.ടി.എ) ദ്വൈവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വപ്നം കാണുവാന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള സിലിബസുകള്‍ക്ക് രൂപം നല്‍കണം. കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആര്‍ജവമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കണം. സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുവാന്‍ ധൈര്യം പകരുന്ന സിലബസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു രീതി രാജ്യത്ത് ഇപ്പോള്‍ പ്രചാരത്തിലില്ല.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകര്‍ക്ക് ഏഴാം ശമ്ബള കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് ആനുപാതികമായ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തുമെന്നും, താഴെ തസ്തികകളിലുള്ള ക്ലര്‍ക്കുമാരും മറ്റ് ഉദ്യോഗസ്ഥരും ഈ ആനുകൂല്യത്തിന് അവകാശികളാകുമ്ബോള്‍ അദ്ധ്യാപകരെ മാറ്റി നിര്‍ത്തുന്ന പ്രവണതകളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിജിയനല്‍ പ്രസിഡന്റ് സുരേഷ് ജി. അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, പി.ബി. പ്രതാപ് കുമാര്‍, കെ.വി.എസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.എം സലിം, സുശില്‍ ബാബു, ബാബുരാജന്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top