മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്ന് ;ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ്.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ്.
പ്രത്യേക കോടതിക്കായി അപേക്ഷിക്കണമോയെന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കും. മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സി ആര്‍പിസി 327(3) പ്രകാരമാകും കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കുക.
സാക്ഷികളുടെ പേരുകള്‍ ചര്‍ച്ചയാവുന്നതോടെ അവര്‍ സ്വാധീനിക്കപ്പെട്ടേക്കുമെന്നാണ് പൊലീസ് നിലപാട്
സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്