മാത്യു ടി തോമസിനെതിരെ .. ജനതാ ദള്‍ (എസ്) ആലപ്പുഴ ജില്ലാ കമ്മറ്റി
ആലപ്പുഴ: മന്ത്രി മാത്യു ടി തോമസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി തന്നെ രംഗത്തെത്തി. ജനതാ ദള്‍ (എസ്) ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയിലാണ് ഭൂരിപക്ഷം പേരും മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.ഒന്‍പതു മണ്ഡലം പ്രെസിഡന്റുമാരില്‍ എട്ടുപേര്‍ പങ്കെടുത്തിരുന്നു.ഇതില്‍ കായംകുളം ,ചെങ്ങന്നൂര്‍,മാവേലിക്കര മണ്ഡലം പ്രസിഡന്റുമാരാണ് ഏറ്റവും കൂടുതല്‍ പൊട്ടിത്തെറിച്ചത്.പാര്‍ട്ടിക്ക് ഇങ്ങനെയൊരു മന്ത്രിയുണ്ടോ ? ,എന്തിനാണ് ഇങ്ങനെയൊരു മന്ത്രി എന്നാണ് കമ്മറ്റിയിലുയര്‍ന്നു വന്ന പൊതു വികാരം.ജില്ലയിലെ പ്രവര്‍ത്തകരെ കണ്ടാല്‍ പോലും മൈന്‍ഡ് ചെയ്യാതെ പുറം തിരിഞ്ഞു പോകുന്ന മന്ത്രി പാര്‍ട്ടിക്കാരനാണോ ?,ജില്ലയിലെ പ്രവര്‍ത്തകര്‍ പറയുന്ന നിസ്സാരപ്പെട്ട കാര്യങ്ങള്‍ പോലും മന്ത്രിയുടെ ഓഫീസ് ചെയ്തു കൊടുക്കുന്നില്ല.കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകരെ തഴഞ്ഞു സി പി എം നേതാക്കളും ഒരു ക്രൈസ്തവ സഭയിലെ അച്ചന്മാര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു മന്ത്രി പാര്‍ട്ടിക്ക് തന്നെ അപമാനമാണത്രെ.ഈ മന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷമായിട്ടും ഒരു പാര്‍ട്ടി പരിപാടിക്ക് പോലും മന്ത്രി മാത്യു ടി തോമസ് ആലപ്പുഴ ജില്ലയില്‍ വന്നിട്ടില്ല.പല പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒന്നിലും പങ്കെടുത്തിട്ടില്ല.സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്ന ഈ മന്ത്രിയെ പാര്‍ട്ടിക്കാര്‍ക്കാവശ്യമില്ലന്നാണ് ജില്ലാകമ്മറ്റിയില്‍ തലമുതിര്‍ന്ന നേതാക്കള്‍ വരെ അഭിപ്രായപ്പെട്ടത്.മന്ത്രിയുടെ സ്വന്തം ജില്ലയില്‍ പോലും പാര്‍ട്ടിയെ ശ്രെദ്ദിക്കുന്നില്ലത്രേ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്