×

മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തൃശൂര്‍:  സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്കു നല്‍കിയ മറുപടിയിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും എല്‍ഡിഎഫില്‍ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ല. സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണ്. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്രനേതൃത്വവുമായി കൂടിയാലോചിച്ചശേഷം മാത്രമേ ഉണ്ടാകൂ. ഇടതുവിരുദ്ധ മുന്നണിയെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top