മഹാരാഷ്ട്രയിലെ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു.

പുനെ: മഹാരാഷ്ട്രയിലെ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 17 പേരാണ് ഉണ്ടായിരുന്നത്.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപുരില്‍ വെള്ളിയാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ശിവജി പാലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
പൂനയിലെ ബലേവാഡിയില്‍നിന്നുള്ളവരായിരുന്നു യാത്രക്കാര്‍. ഇവര്‍ പൂനയിലെ ഗണപതിപുലെയിലേക്കു പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്