×

മലയാളിയായ പി. പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഗുലാം മുസ്തഫ ഖാനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷന്‍.

ഭാരതീയ വിചാരകേന്ദ്രം മേധാവിയും ആര്‍എസ്‌എസിന്റെ മുതിര്‍ന്ന പ്രചാകരനും എഴുത്തുകാരനുമാണ് പി. പരമേശ്വരന്‍.

കേരളത്തില്‍ നിന്ന് 500ലധികം നാട്ടുമരുന്നുകളുടെ കൂട്ട് ഓര്‍മയില്‍ സൂക്ഷിക്കുന്ന വിഷ ചികിത്സകയായ ലക്ഷ്മിക്കുട്ടിയമ്മ, സാന്ത്വന ചികിത്സാ രംഗത്തെ എം.ആര്‍ രാജഗോപാല്‍ തുടങ്ങിവര്‍ പദ്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി. വനമുത്തശി എന്നറിയപ്പെടുന്ന ലക്ഷ്മിക്കുട്ടി പാരന്പര്യ വിഷചികിത്സാ മേഖലയിലെ പ്രാവീണ്യമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കോഴിക്കോട് സ്വദേശിയായ എം.ആര്‍ രാജഗോപാല്‍ പ്രശസ്ത സാന്ത്വന ചികിത്സാ വിദഗ്ധനാണ്.

അദ്ദേഹത്തിനു പുറമേ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, പങ്കജ് അഡ്വാനി, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ് നന്ദ, ലക്ഷ്മണ്‍ പൈ, അരവിന്ദ് പരേഖ്, ശരത് സിന്‍ഹ, അലക്സാണ്ടര്‍ കടക്കിന്‍ എന്നിവര്‍ക്കും പദ്മഭൂഷണ്‍ ലഭിച്ചു. മൂന്നു പേര്‍ക്ക് പത്മവിഭൂഷണ്‍, ഒമ്ബതു പേര്‍ക്ക് പദ്മഭൂഷണ്‍, 73 പേര്‍ക്ക് പദ്മശ്രീ എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top