മന്ത്രിസഭ ഉപസമിതി ഇന്ന് വിവാദഭൂമിയിലേക്ക്
മൂന്നാര്: നീലക്കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്ത്തി പുനര്നിര്ണയിക്കുന്നതിെന്റ ഭാഗമായി മന്ത്രിമാര് ഉള്പ്പെടുന്ന ഉന്നതസംഘം തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്ബൂര്, വട്ടവട എന്നിവിടങ്ങളില് സന്ദര്ശനം നടത്തും. വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, വനംമന്ത്രി കെ. രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കാമ്ബൂര്, വട്ടവട പ്രദേശങ്ങള് സന്ദര്ശിക്കുക. നിര്ദിഷ്ട മേഖലയില് വരുന്ന ജനവാസ കേന്ദ്രങ്ങള് സംഘം പരിശോധിക്കും. തിങ്കളാഴ്ച രാവിലെ ഒമ്ബതോടെ മൂന്ന് മന്ത്രിമാരും മൂന്നാര് െഗസ്റ്റ്ഹൗസില്നിന്ന് പുറപ്പെടും.
അതേസമയം, കൈയേറ്റം ഏറെയുള്ള കൊട്ടക്കാമ്ബൂര് ബ്ലോക്ക് 58 സന്ദര്ശിക്കാതിരിക്കാന് മന്ത്രിതല സമിതിക്ക് മേല് രാഷ്ട്രീയ സമ്മര്ദമുണ്ട്. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിര്ദിഷ്ട കുറിഞ്ഞി ഉദ്യാനം. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദര്ശനം വേണമെന്ന കാര്യത്തില് അന്തിമ തീരുമാനം ഉണ്ടാകുക.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്