×

മധുവി​െന്‍റ കൊലപാതകം: ​ൈഹകോടതി സ്വമേധയാ കേ​െസടുക്കും

കൊച്ചി: ആദിവാസി യുവാവ്​ മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കും. പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇടപെണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ്​ സൊസൈറ്റിയുടെ ചുമതലയുള്ള ഹൈകോടതി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ ചീഫ്​ ജസ്​റ്റിസിന്​ നല്‍കിയ കത്ത്​ ഹരജിയായി പരിഗണിച്ചാണ്​ കേസെടുക്കുന്നത്​. ​കത്ത്​ പരിഗണിച്ച ​ചീഫ്​ ജസ്​റ്റിസ്​ വിഷയം പൊതുതാല്‍പര്യ ഹരജിയായി കോടതി മുമ്ബാകെ എത്തിക്കാന്‍ നിര്‍ദേശിച്ചു.

അരിയടക്കം ഭക്ഷണ പദാര്‍ഥങ്ങള്‍ മോഷ്​ടിച്ചെന്ന പേരില്‍​ യുവാവിനെ അടിച്ചു കൊന്ന സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന്​ കത്തില്‍ പറയുന്നു. സമ്ബൂര്‍ണ സാക്ഷരരെന്ന്​ അഭിമാനിക്കുന്ന മലയാളിക്ക്​ നാണക്കേടാണ്​ ഇൗ സംഭവം. കോടതി ഇടപെട്ട് തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കേണ്ടത് അനിവാര്യമാണ്​. സര്‍ക്കാര്‍ ഏജന്‍സികള്‍ മു​േഖന ആദിവാസി മേഖലകളില്‍ നടപ്പാക്കുന്നു​െവന്ന്​ പറയുന്ന ഒ​േട്ടറെ ക്ഷേമ പദ്ധതികളുണ്ട്​. മറ്റ​്​ സംഘടനകളുമായി ചേര്‍ന്നും ഇൗ മേഖലകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുണ്ട്​. എന്നിട്ടും ഭക്ഷിക്കാന്‍ ഒന്നുമില്ലാത്തത്​ കൊണ്ട്​ മധു ഭക്ഷണ പദാര്‍ഥങ്ങള്‍ മോഷ്​ടിച്ചത് സത്യമെങ്കില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലം കാണുന്നില്ലെന്നാണ്​ വ്യക്​തമാകുന്നതെന്നുമാണ് കത്തില്‍ പറയുന്നത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top