മധുവിന്റെ കൊല: വേറിട്ട പ്രതിഷേധവുമായി കുമ്മനം
കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐസപ്പോര്‍ട്ട്കേരളആദിവാസീസ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രം.
ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്റെ കൊലപാതകം. കുട്ടികളും സ്ത്രീകളും പോലും പരിപൂര്‍ണ്ണമായും അരക്ഷിതരാണ്. കോണ്‍ഗ്രസും കമ്മ്യുണിസ്റ്റുകളും അവരുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കുമ്മനം ട്വീറ്റില്‍ പറയുന്നു.
ഭക്ഷണ വസ്തുക്കള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വ്യാഴാഴ്ചയാണ് ജനക്കൂട്ടം മധുവിനെ കാടിനുള്ളിലെ ഗുഹയില്‍ കയറി പിടികൂടി നാട്ടിലെത്തിച്ച് വിചാരണ നടത്തി മര്‍ദ്ദിച്ചുകൊന്നത്. ആന്തരിക രക്തസ്രാവവും തലയ്ക്കേറ്റ ക്ഷതവും നെഞ്ചിനേറ്റ മര്‍ദ്ദനവുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ പുറമേ പരുക്കുകള്‍ കാണുന്നില്ല. 11 പേര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. നാലു പേര്‍ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും തൃശൂര്‍ റേഞ്ച് ഐ.ജി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്