×

മധുവിന്റെ കൊല; കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസം

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കുറ്റകരമായ പങ്കുണ്ടെന്ന് ആരോപിച്ച്‌ എന്‍.ഡി.എ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലാണ് ഉപവാസം. ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ഉപവാസം ആരംഭിച്ചത്. പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തര മന്ത്രിയുമായ റാം വിചാര്‍ നേതാം എം.പി ഉപവാസം ഉദ്ഘാടനം ചെയ്തു.

കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണം വിശന്ന് വലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് റാംവിചാര്‍ നേതാം പറഞ്ഞു. പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് മധുവിന്റെ മരണം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ അട്ടപ്പാടിയില്‍ നടന്ന മറ്റ് മരണങ്ങളെപ്പോലെ അസ്വാഭിവിക മരണമാകുമായിരുന്നു. കോടിക്കണക്കിന് രുപയാണ് ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മധുവിന്റെ മരണം ലോകസഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും റാം വിചാര്‍ നേതാം ആവശ്യപ്പെട്ടു.

ജെ.ആര്‍.എസ് ചെയര്‍മാന്‍ സി.കെ.ജാനു അദ്ധ്യക്ഷത വഹിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും. ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക ആദിവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്‍മാരാകുമെന്ന് സി.കെ.ജാനു പറഞ്ഞു. കാട്ടില്‍ നിന്ന് തടികടത്തുന്നവനും, ആനക്കൊമ്ബ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുമ്ബോള്‍ വിശന്ന് വലയുന്നവനെ അടിച്ചുകൊല്ലുന്ന രീതിയാണ് നടന്നുവരുന്നത്. മന്ത്രി എ.കെ ബാലന്‍ രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top