×

മദ്യപിച്ചെത്തിയ യുവാവ് ട്രാക്കില്‍ ഇറങ്ങിനടന്നു ..കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്റ്റേഷനിലേക്ക് ചാടിയത്. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സ​ര്‍​വീ​സ് പു​ന​സ്ഥാ​പി​ച്ചു.

മദ്യപിച്ചെത്തിയ യുവാവ് ട്രാക്കില്‍ ഇറങ്ങി നടന്നതാണ് ട്രെയിനിന്റെ യാത്ര മുടങ്ങാന്‍ കാരണമായത്. പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍ മു​ത​ല്‍ ച​ങ്ങ​മ്ബു​ഴ പാ​ര്‍​ക്കു​വ​രെ​ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്നും കെഎംആര്‍എല്‍ അറിയിച്ചു.

മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുള്ളത്. യാത്രക്കാര്‍ ട്രാക്കില്‍ വീഴുമ്ബോള്‍ ഉണ്ടാകുന്ന അപകടമൊഴിവാക്കാന്‍ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്.

ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്ബിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top