മത്സ്യം പിടിക്കാന്‍ പോയ നൂറ്റമ്ബതോളം മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി.
പൂന്തുറ: മത്സ്യം പിടിക്കാന്‍ പോയ നൂറ്റമ്ബതോളം മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി.
കഴിഞ്ഞ ദിവസം പുറം കടലില്‍ പോയവരാണ് മിക്കവരും.
ബോട്ടിലെ ഇന്ധനവും ഭക്ഷണവും തീര്‍ന്ന് ഒറ്റപ്പെട്ട സാഹചര്യത്തിലാവും തൊഴിലാളികള്‍ എന്നതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നേവിയുടെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി തിരച്ചിലില്‍ ഉണ്ടായിട്ടില്ലന്നാണ് റിപ്പോര്‍ട്ട്.
കൊല്ലം – തിരുവനന്തപുരം ജില്ലകളില്‍പ്പെട്ടവരാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്.
വൈകീട്ട് മൂന്ന് മണിക്ക് തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലന്നാണ് ബന്ധുക്കളും രോക്ഷത്തോടെ പ്രതികരിക്കുന്നത്.
ഇപ്പോള്‍ കടലില്‍ കുടുങ്ങിയവര്‍ കാറ്റില്‍ ദിശമാറി അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്.
അതേ സമയം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് എട്ട് മരണങ്ങള്‍ ഇതിനകം തന്നെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്