മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷം?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജിപി സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബാണ് സന്ധ്യയുടെ പേട്ടയിലെ വീട്ടില്‍ എത്തി മഞ്ജു കൂടിക്കാഴ്ച നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാത്രി എട്ടു വരെ മഞ്ജു സന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.
നാടകീയമായാണ് കേസില്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയായിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയായ കേസില്‍ പ്രധാന സാക്ഷിയാണ് മഞ്ജു. സിനിമാമേഖലയില്‍ നിന്ന് അമ്ബതോളം സാക്ഷികളാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. വൈകുന്നേരം 3.45നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് മഞ്ജു വാര്യര്‍ രംഗത്തുവന്നതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയിരുന്നത്. പിന്നീട്, ദിലീപിനെ അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും സന്ധ്യയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ വന്നിരുന്നു. പലപ്പോഴും സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണ് സന്ധ്യയുടെ രീതി എന്ന രീതിയില്‍ പോലും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്